സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞ് മലയാളി നഴ്‌സ്

OCTOBER 24, 2026, 8:45 PM

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിന്റെ വിചാരണയ്ക്കിടെ പ്രതിയെ നേരിട്ടു തിരിച്ചറിഞ്ഞ് കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ മലയാളി നഴ്‌സ് ഏലിയാമ്മ ഫിലിപ്പ്. മുംബൈ സെഷന്‍സ് കോടതിയിലാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതി മുഹമ്മദ് ഷരീഫുല്‍ ഇസ്ലാം ഷഹ്‌സാദിനെ ഏലിയാമ്മ ഒരു സംശയവുമില്ലാതെ ചൂണ്ടിക്കാണിച്ചത്.

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകന്‍ ജെഹിന്റെ പരിചരണ ചുമതലയുള്ള സ്റ്റാഫ് നഴ്‌സാണ് ഏലിയാമ്മ. വിചാരണ വേളയില്‍ അക്രമം നടന്ന രാത്രിയിലെ ഭീതിജനകമായ വിവരങ്ങളും അക്രമി ഉപയോഗിച്ച ആയുധവും ഏലിയാമ്മ കോടതിയില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരി 16-ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമി സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലുള്ള ഫ്‌ലാറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയത്. കുഞ്ഞിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയ പ്രതിയെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏലിയാമ്മയ്ക്ക് നേരെ ആദ്യ ആക്രമണമുണ്ടായത്. ഒരു കോടി രൂപ ആവശ്യപ്പെട്ട പ്രതി, ബഹളം വച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയുടെ കൈവിരലുകള്‍ക്ക് മാരകമായി പരിക്കേറ്റു. ഇതേസമയം ശബ്ദം കേട്ടെത്തിയ മറ്റൊരു വീട്ടുജോലിക്കാരി ഉടന്‍ തന്നെ സെയ്ഫ് അലി ഖാനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെയ്ഫ് അക്രമിയെ കീഴ്‌പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രതി കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് താരത്തെ ക്രൂരമായി ആക്രമിച്ചു. കഴുത്തിലും പുറത്തും കൈകളിലും ഗുരുതരമായി കുത്തേറ്റ സെയ്ഫ് അലി ഖാനെ ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുംബൈ പൊലീസാണ് പിടികൂടിയത്. കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതോടെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും മൊഴികളും കേസില്‍ നിര്‍ണായക വഴിത്തിരിവാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam