അമിതാഭ് ബച്ചന്റെ വീടിനും ദിൽജിത് ദോസ്ഞ്ജിന്റെ കൺസേർട്ട് വേദിക്കും നേരെ ബോംബ് ഭീഷണി

OCTOBER 23, 2026, 4:38 AM

ബോളിവുഡ് താരങ്ങൾക്കും സിനിമാമേഖലയ്ക്കും നേരെ വീണ്ടും വധഭീഷണികളും സുരക്ഷാപ്രശ്നങ്ങളും ശക്തമാകുന്നു. മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലുള്ള 'ജൽസ'  വസതിയും, പ്രശസ്ത ഗായകനും നടനുമായ ദിൽജിത് ദോസ്ഞ്ജിന്റെ  മുംബൈയിലെ കൺസേർട്ട് വേദിയും തകർക്കുമെന്ന് കാണിച്ച് പുതിയ ഭീഷണി സന്ദേശം . 'ഫ്രീ പ്രസ് ജേണൽ'  റിപ്പോർട്ട് ചെയ്തതനുസരിച്ച്, നവംബർ 27-നാണ് ദിൽജിത് ദോസ്ഞ്ജിന്റെ മുംബൈയിലെ കൺസേർട്ട് നിശ്ചയിച്ചിരിക്കുന്നത്.

ബി.എം.സിക്ക് (BMC) ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ഡി.സി.പി മനീഷ് കൽവാനിയ വ്യക്തമാക്കി. തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ദാദറിലെ ചില സ്കൂളുകൾക്കും സമാനമായ ഭീഷണി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനു പിന്നിൽ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനിടെ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒക്ടോബർ 30-ന് നടത്താനിരുന്ന ദിൽജിത്തിന്റെ കൺസേർട്ടിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

മുംബൈ ജുഹുവിലെ പുഷ്പ പാർക്കിന് സമീപം ഒക്ടോബർ 18 ഞായറാഴ്ചനടന്ന ടൈഗർ ഷ്രോഫിന് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് നടന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതികളെ കോട്ടയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ ടൈഗർ ഷ്രോഫ് ആയിരുന്നില്ല അക്രമികളുടെ യഥാർത്ഥ ലക്ഷ്യമെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റൊരാളെ ലക്ഷ്യമിട്ടാണ് സംഘം മുംബൈയിൽ എത്തിയതെന്നും, ലക്ഷ്യം കാണാൻ കഴിയാതെ വന്നതോടെ ടൈഗർ ഷ്രോഫിനെ ലക്ഷ്യമാക്കുകയായിരുന്നു എന്നുമാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ടൈഗർ ഷ്രോഫിന് സ്ഥിരമായി പൊലീസ് സുരക്ഷയില്ലെന്ന് ഇൻസ്റ്റാഗ്രാം റീൽസ് വഴി മനസ്സിലാക്കിയാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam