മധുരയിലെ തനിഷ്ക് ജൂവലറിയിൽ വൻ കവർച്ച; തുറന്ന് 15 ദിവസം മാത്രം പ്രായമുള്ള ഷോറൂമിൽ നിന്ന് 500 പവൻ സ്വർണം കവർന്നു!

NOVEMBER 12, 2026, 6:10 AM

മധുരയിലെ തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ട്. ഏകദേശം 500 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം. കണക്കുകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കവർച്ച നടന്ന ജൂവലറി ഷോറൂം തുറന്ന് വെറും 15 ദിവസമേ ആയിട്ടുള്ളൂ. ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെയും നടന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്.

പുലർച്ചെ ഒരു മുഖംമൂടിയണിഞ്ഞ അജ്ഞാതൻ ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്ത് കടന്ന് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഷോറൂമിലുണ്ടായിരുന്ന ആകെ സ്വർണ്ണാഭരണങ്ങളുടെ ഏകദേശം 30 ശതമാനത്തോളം മോഷണം പോയതായി മധുര സിറ്റി പോലീസ് കമ്മീഷണർ രാജേന്ദ്രൻ മാധ്യമപ്ര പ്രവർത്തകരോട് വ്യക്തമാക്കി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary: A major robbery occurred at the Tanishq jewelry showroom in Madurai, with around 500 sovereigns of gold ornaments stolen. The showroom, which had been open for only 15 days and was yet to have its official inauguration, was targeted by an unidentified masked person who entered through the back door early Thursday morning. Police and forensic experts are inspecting the scene, and three special teams have been formed for the investigation. Madurai City Police Commissioner Rajendran stated that approximately 30 percent of the total gold in the showroom was stolen.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Madurai robbery, Tanishq jewelry, gold heist, Tamil Nadu news, Madurai crime

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam