Lകര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ നഗരത്തില്‍ ഹൃദയം തകര്‍ക്കുന്ന ദാരുണമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍, അമ്മ മരിച്ചതറിയാതെ രാത്രി മുഴുവന്‍ ആ ശരീരത്തിന് അരികില്‍ കഴിച്ചുകൂട്ടിയ മൂന്നുവയസുകാരന്റെ വാര്‍ത്ത പ്രദേശവാസികളെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെങ്കടരമണ കോളനിയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന മുപ്പതുകാരിയായ എ. സ്വാതിയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്.
ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സ്വാതി, മകനും അമ്മയ്ക്കുമൊപ്പമാണ് ഈ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നത്. സംഭവദിവസത്തിന് മുന്‍പ് ഇളയ മകളെ കാണാന്‍ സ്വാതിയുടെ അമ്മ ഹൈദരാബാദിലേക്ക് പോയതിനാല്‍ വീട്ടില്‍ സ്വാതിയും മൂന്നുവയസുകാരനായ മകന് ശ്രീയാനും മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി അയല്‍വാസികളോടും അമ്മയോടും ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് യുവതി കടുംകൈ ചെയ്തത്. ശനിയാഴ്ച രാവിലെയും വീടിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കര്‍ണൂല്‍ സെക്കന്‍ഡ് ടൗണ്‍ പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കരളലിയിക്കുന്ന ആ കാഴ്ച കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലുള്ള സ്വാതിയുടെ മൃതഡേഹവും, അതിന്റെ ചുവട്ടിലുള്ള ചെറിയ സ്റ്റൂളില്‍ കരഞ്ഞുതളര്‍ന്ന് ബോധരഹിതനായ നിലയിലുള്ള കൊച്ചുകുട്ടിയെയും പോലീസ് കണ്ടെത്തി. രാത്രി മുഴുവന്‍ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച കുട്ടി, അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നിലവിളിച്ചിരുന്നു. ഒടുവില്‍ കരഞ്ഞുറങ്ങി തളര്‍ന്നാണ് കുട്ടി അമ്മയുടെ പാദങ്ങള്‍ക്ക് സമീപം ബോധരഹിതനായത്. പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അടിയന്തര ഇടപെടലിലൂടെയാണ് കുട്ടിയുടെ ബോധം വീണ്ടെടുത്തത്.
ഏകാന്തജീവിതം നയിച്ചതിലുള്ള മാനസികവിഷമമാണ് സ്വാതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മാതാവ് കലാവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
