ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങി വെന്നിക്കൊടി പാറിച്ചതോടെ വീണ്ടുമൊരു താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും ചർച്ചയാകുകയാണ്. നടൻ ധനുഷും സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.
ഇതിനിടെ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര് ഒരു സൈഡിൽകൂടി പോകുകയാണ്.
ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം. പേടിയുള്ളവരാണ് വെറുതെ സംസാരിക്കുന്നതെന്നാണ് മുൻ മന്ത്രി ശേഖർബാബു പ്രതികരിച്ചത്.
എന്നാൽ ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത് തലം മുതലുള്ള കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്. 2029ൽ പ്രധാനമന്ത്രി ആരെന്ന് ടിവികെ സഖ്യം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.
ധനുഷിന്റെ ആരാധകസംഘടന അടുത്തിടെ ‘ധനുഷ് നർപാണി ഇയക്കം’ എന്ന പേരിൽ പുനർനാമകരണം ചെയ്തതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്. കോയമ്പത്തൂരിൽ 3,000 ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ ധനുഷ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നടൻ അടുത്തിടെ നടത്തിയ ചില പ്രതികരണങ്ങളും രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നോ പുതിയ പാർട്ടി രൂപീകരിക്കുമെന്നോ ധനുഷ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
