ദില്ലി: രാഹുല്‍ ഗാന്ധി വിയറ്റ്‌നാമില്‍ നിന്ന് ഇന്ന് മടങ്ങിയെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പ്രതിഷേധങ്ങൾക്ക് അവധി നൽകി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപി ആരോപണം.
രാഹുൽ മടങ്ങിയെത്തുന്നതിന് പിന്നാലെ ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ എത്തും.
രാഹുല്‍ ഗാന്ധി തിരികെ എത്തുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ സമരം കടുപ്പിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28ന് ഗ്യാനേഷിനെതിരെ മോക്ക് ഇംപ്പീച്ച്‌മെന്റ് നടത്താന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. സിവില്‍ സൊസൈറ്റി അംഗങ്ങളേയും വിദ്യാര്‍ത്ഥികളേയും അടക്കം ഇതില്‍ പങ്കെടുപ്പിക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
