ചത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമ്മക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. ദസറയോടനുബന്ധിച്ച് നടന്ന ആയുധപൂജാ ചടങ്ങിനിടെ എകെ 47 തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തതാണ് നടപടിക്ക് കാരണം.
ഒക്ടോബർ 20-ന് വിജയദശമി ദിനത്തിൽ രാജ്നന്ദ്ഗാവിലെ പൊലീസ് ലൈൻസിൽ വെച്ച് നടന്ന പരമ്പരാഗത ശസ്ത്രപൂജയ്ക്ക് ശേഷമാണ് അങ്കിത ശർമ്മ എകെ 47 ഉപയോഗിച്ച് നിരവധി തവണ വെടിയുതിർത്തത്. സാരിയുടുത്ത് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
പൊലീസുകാർ ആയുധങ്ങൾ കൈകാര്യം ചെയ്യേണ്ടതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഈ നടപടിയെന്ന് രാജ്നന്ദ്ഗാവ് റേഞ്ച് ഐജി അജയ് യാദവ് ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചതും പൊലീസിന്റെ അന്തസ്സിനെ ബാധിക്കുന്നതുമായ പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്കിത ശർമ്മയുടെ മറുപടി ലഭിച്ച ശേഷം റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് അയക്കുമെന്നും തുടർനടപടികൾ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കുമെന്നും ഐജി അറിയിച്ചു. ഈ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് വെടിയുതിർത്തതെന്ന് ചിലർ അങ്കിതയെ പിന്തുണച്ചപ്പോൾ, ആയുധം കൈകാര്യം ചെയ്ത രീതിയെ മറ്റുചിലർ വിമർശിച്ചു.
English Summary: A show cause notice has been issued to a female IPS officer, Ankita Sharma, who fired shots using an AK-47 during a Dussehra ceremony in Chhattisgarh. The incident, which occurred on October 20 during a traditional Shastra Puja at the Rajnandgaon Police Lines, involved her firing multiple times into the air while wearing a sari. Visuals of the incident went viral on social media, leading to concerns about violations of rules regarding police handling of weapons and disregard for safety protocols. The IG of Rajnandgaon Range stated that a report would be submitted to police headquarters after receiving Sharma's explanation.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, IPS Officer, AK-47, Dussehra Ceremony, Chhattisgarh News, Police Notice, Viral Video
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
