മീററ്റ്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി രാത്രിയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷകനാണ് വെടിയേറ്റത്.
സൗരഭ് തോമറിനാണ് (28) സ്വന്തം ഗ്രാമമായ ഗോപാൽപുർ ഖദാനയിൽ വച്ച് വെടിയേറ്റത്. അയൽക്കാരായ രണ്ടുപേരാണ് വെടിവച്ചത്. സൗരഭ് അപകട നില തരണം ചെയ്തു.
കുടുംബത്തോട് വിരോധമുണ്ടായിരുന്ന പ്രതികൾ നാടൻ തോക്കും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ വെടിവച്ചെങ്കിലും വെടിയുണ്ട അടുത്തുള്ള ചുവരിൽ തട്ടി സൗരഭിന്റെ തലയിൽ കൊള്ളുകയായിരുന്നു.
ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 2021ലാണ് സൗരഭ് രാഷ്ട്രപതിയുടെ അംഗരക്ഷകനായി കുതിരപ്പട വിഭാഗത്തിൽ ചേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
