അരിക്ഷാമം രൂക്ഷമാകുമോ? കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം

NOVEMBER 10, 2026, 8:06 PM

ദില്ലി: പെട്രോളും എഥനാളുമാണ് ഇപ്പോഴത്തെ ചർച്ചവിഷയം. അതിലേക്കിതാ അരിയും വന്നെത്തിയിരിക്കുകയാണ്. രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ  കേന്ദ്രസർക്കാരിന്റെ വിചിത്ര നീക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാണ് കേന്ദ്ര നീക്കം. അരിയുടെ ഉൽപ്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന കണക്കുകൾക്കിടയിലാണ് കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ അരിയിൽ നുറുക്ക് അരി സാന്നിധ്യം 16ൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ആണ് നിർദേശം. എഥനോൾ നിർമാണത്തിന് വേണ്ടി ആണ് കൂടുതൽ നുറുക്ക് അരി സംഭരിക്കുന്നത്.

 ഈ നീക്കത്തോടെ  റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അരിവില ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നിർണായക തീരുമാനം. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.   പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കുമെന്നാണ് സൂചന. 

vachakam
vachakam
vachakam

എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് അരിവില കൂടാനുള്ള ഒരു കാരണവും ഇതാണ്. പത്തു വർഷം മുൻപ് അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. ഇന്നത്തെ ഓൺലൈൻ മാർക്കറ്റ് വില നോക്കിയാൽ ബ്രാൻഡഡ് മട്ട വടി അരിയുടെ വില കിലോയ്ക്ക് 56 രൂപ മുതൽ 85 രൂപവരെ ആണ്. പൊന്നി ബ്രാൻഡഡ് അരിയുടെ വില 65 രൂപ മുതൽ 101 രൂപവരെയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam