സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇൻഡിഗോ

OCTOBER 23, 2026, 4:42 AM

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച നടപടി ഇൻഡിഗോ എയർലൈൻസ്  നീട്ടി.

റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും എയർലൈൻ എക്സ്  പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.

വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് എയർലൈൻ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam