ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയാ ​ഗാന്ധി

OCTOBER 22, 2026, 1:28 AM

ദില്ലി:  ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി.  79കാരിയായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വ്യാഴാഴ്ച രാവിലെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിര്‍ണായകമാകുന്ന പശ്ചാത്തലത്തിലാണ് സോണിയ ഇന്‍സ്റ്റഗ്രാമിലെത്തിയതെന്നതാണ് ശ്രദ്ധേയം.  പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മപ്പുസ്‌കതകമായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' ആണ് ആദ്യ പോസ്റ്റ്.

നിലവില്‍ 10,000ലേറെ പേര്‍ സോണിയയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുണ്ട്.   പുസ്തകത്തെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ ഇന്‍സ്റ്റ സ്‌റ്റോറിയായും ഇട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

'എല്ലാവര്‍ക്കും നമസ്‌കാരം, 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. സ്‌നേഹം, ചുമതല, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയുടെ കഥയാണിത്. പുസ്തകം നിങ്ങളുമായി പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ്.' -സോണിയ പറയുന്നു. വരുന്ന നവംബറിലാണ് പുസ്തകം പുറത്തിറങ്ങുക.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam