ചെന്നൈ: ടിവികെ എംഎൽഎ കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്യെ വിമർശിച്ച് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി. അരുൾ വിഗ്നേഷ് എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണത്തിൽ വിജയ് നിലപാട് വ്യക്തമാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. കളക്ടർക്ക് നേരെയുണ്ടായ സംഭവത്തെക്കുറിച്ച് എക്സ് പോസ്റ്റിലൂടെയാണ് കനിമൊഴി ആരോപണം ഉന്നയിച്ചത്.
ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് വിവരം. പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎയ്ക്ക് പാർട്ടി നേതൃത്വം താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ടിവികെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയാണെന്നും കൊലപാതകങ്ങളും കവർച്ചകളും തുടർക്കഥയാകുകയാണെന്നും കനിമൊഴി വിമർശിച്ചു. ഇപ്പോൾ ഒരു ജില്ലാ കളക്ടർക്ക് പോലും ഭരണകക്ഷി എംഎൽഎയിൽ നിന്ന് സുരക്ഷാഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യമാണ്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ്ക്ക് എന്താണ് പറയാനുള്ളതെന്നും കനിമൊഴി ചോദിച്ചു.
എന്നാല്ഡ, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്നാണ് അരുൾ വിഗ്നേഷിന്റെ ആരോപണം.
സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അമർഷത്തിലാണെന്നാണ് സൂചന. പാർട്ടി എംഎൽഎമാരുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച വിജയ്, എല്ലാ എംഎൽഎമാരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
