കോഴിക്കോട് നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ

OCTOBER 23, 2026, 5:18 AM

കോഴിക്കോട്: കുറ്റിക്കാട്ടൂർ വയൽക്കരയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ അച്ഛൻ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ ഷിജിനെയും അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. തുടർ അന്വേഷണത്തിലാണ് മരണത്തിനു പിന്നിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

കുഞ്ഞിന്റെ മരണവിവരം മറച്ചുവെച്ചതിനാണ് അമ്മ അഞ്ജനയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam