'വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി';   അഭിമന്യു എഴുതിയ കുറിപ്പ്  കോടതിയിൽ

NOVEMBER 12, 2026, 9:21 AM

കൊച്ചി:  തനിക്ക് ഭക്ഷണം നൽകിയ കുട്ടിക്ക് അഭിമന്യു നൽകിയ കുറിപ്പ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.  അഭിമന്യു കൊലക്കേസ് വിചാരണയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.

പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന ഉള്ളടക്കം ബോധിപ്പിക്കാൻ കൂടിയാണ് പ്രോസിക്യൂഷൻ ഈ കുറിപ്പ് കാണിച്ചത്.   അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയത്.

''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' - എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

vachakam
vachakam
vachakam

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ് എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. സംഭവം നടന്ന സമയത്ത്‌ തനിക്ക്‌ ഇടിക്കട്ടകൊണ്ട്‌ മർദനമേറ്റ്‌ മുഖത്ത്‌ പരിക്കേറ്റതായി കഴിഞ്ഞ ദിവസം സാക്ഷികളിലൊരാളായ രാഹുൽ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam