സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

NOVEMBER 12, 2026, 8:52 AM

തിരുവനന്തപുരം : സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.  വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് വാർത്താസമ്മേളനത്തിൽ പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചത്.

 മാർച്ച് ഒന്നിന് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കും.  മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.  ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും.മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ -20 വരെ നടത്തും.  4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 

 ഹയർ സെക്കൻഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. മാർച്ച് 12 ,30 തീച്ചതികളിൽ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ ജനുവരി 25-ന്ആരംഭിക്കും.മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam