ലൈംഗികാതിക്രമത്തിന് ഇരയായ 16കാരിക്ക് 27 ആഴ്ച ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

OCTOBER 23, 2026, 4:32 AM

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസ്സുകാരിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ മാനസികാഘാതവും ഗർഭം തുടരാൻ താൽപര്യമില്ലെന്ന നിലപാടും പരിഗണിച്ചാണ് അമ്മ സമർപ്പിച്ച ഹർജിയിൽ കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് ഹരിശങ്കറാണ് ഹർജി പരിഗണിച്ചത്. ഗർഭം അലസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ വൈകാതെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ മാനസികാവസ്ഥ ചൂണ്ടിക്കാട്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്.

കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഒക്ടോബർ 14ന് സമർപ്പിച്ച റിപ്പോർട്ടിൽ ഗർഭം അലസിപ്പിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. ഗർഭം തുടരാൻ താൽപര്യമില്ലെന്ന പെൺകുട്ടിയുടെയും അമ്മയുടെയും നിലപാട് കോടതി അംഗീകരിച്ചു. നടപടിക്ക് മുമ്പ് ഇരുവരുടെയും രേഖാമൂലമുള്ള സമ്മതം വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഗർഭം അലസിപ്പിക്കുന്നതിനിടയിൽ കുഞ്ഞ് ജീവനോടെ പുറത്തുവരുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നവജാതശിശു പരിചരണവും ചികിത്സയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam