ദില്ലി: ജെഎൻയുവിൽ തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്ന നേഹ ബോറയെ ഇപ്പോൾ അറിയാത്ത ഇന്ത്യാക്കാരില്ല, 2019–20 കാലത്തെ പൗരത്വനിയമത്തിനെതിരായ വിദ്യാർഥി പ്രതിഷേധങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ നേഹ ഇപ്പോൾ രാജ്യത്തെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാണ്.
ദില്ലിയിൽ നടന്ന സിജെപിയുടെ പ്രതിഷേധത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നേഹ ബോറ. ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ രംഗത്തെത്തി.
ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്സണൽ നാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ വീഡിയോ ആണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നും നേഹ ബോറ വ്യക്തമാക്കി.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാണ് പ്രചോദനമായി പറഞ്ഞതെന്നും ബംഗ്ലാദേശിലെ തീവ്ര വലതുപക്ഷം ആദ്യം പ്രചരിപ്പിച്ചത് ഇന്ത്യയിലെ വലതുപക്ഷം ഏറ്റെടുത്തെന്നും നേഹ ബോറ പറയുന്നു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വീഡിയോയിൽ നിന്ന് വെട്ടിക്കളഞ്ഞാണ് പ്രചരിപ്പിച്ചതെന്നും നേഹ വിശദീകരിച്ചു. വീഡിയോ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് നേഹയ്ക്ക് പ്രചോദനമെന്ന പ്രചാരണം ബിജെപി വ്യാപകമാക്കിയതിന് പിന്നാലെയാണ് വിശദീകരണം. നേഹയുടെ പ്രസ്താവന തള്ളിയ ഐസ നേതാക്കൾ, വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
