കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഡാൻസാഫ് സംഘം പിന്തുടർന്ന കാർ പൊലീസുകാരുടെ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എളമക്കര പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഒരു കാർ അതിവേഗത്തിൽ കടന്നുപോയത്. തുടർന്ന് സംഘം വാഹനത്തെ പിന്തുടർന്നു. ഇതിനിടെ കാർ പൊലീസുകാരുടെ ബൈക്കിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും കാർ ഇടിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ പൊലീസുകാരെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിനുള്ളിൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോയെന്ന സംശയത്തിൽ പരിശോധനയും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
