കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും മറ്റ് അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. ഗവർണർ രാജേന്ദ്ര ആർലേക്കർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഇങ്ങനെയൊരു അസാധാരണ നീക്കം നടത്തിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ശുപാർശ ചെയ്യുന്നത്.
യുവമോർച്ചയുടെയും എബിവിപിയുടെയും പരാതികൾ ഉൾപ്പെടെ പരിഗണിച്ചാണ് ഗവർണറുടെ ഈ നടപടി. പിഎസ്സി നടത്തിയ ചില പരീക്ഷകളും നിയമനങ്ങളും സംശയത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം. പ്രത്യേകിച്ചും ആസൂത്രണ ബോർഡിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിഎസ്സി ചെയർമാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ ഹാജരാകാൻ തയ്യാറായില്ല. കോടതിയിൽ നിന്നും പിഎസ്സിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്വേഷണം മുന്നോട്ട് പോകാത്തതിൽ ഹൈക്കോടതി ‘ഭായ് ഭായ് കളിക്കുകയാണോ’ എന്ന് കടുത്ത പരാമർശം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഗവർണറുടെ ശുപാർശ പുറത്തുവരുന്നത്.
ഭരണഘടനാപരമായ സ്വതന്ത്ര സ്ഥാപനമായതിനാൽ ഗവർണർക്ക് നേരിട്ട് പിഎസ്സിയെ പിരിച്ചുവിടാൻ കഴിയില്ല. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് വിഷയം റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്.
അന്വേഷണത്തിൽ സുപ്രീംകോടതിയിൽ നിന്ന് പിഎസ്സിക്കെതിരെ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് അവരെ പിരിച്ചുവിടാൻ സാധിക്കും.
English Summary: Kerala Governor Rajendra Arlekar has recommended to the President the removal of PSC Chairman Dr M R Baiju and other members, an unprecedented move in the state's history. This recommendation comes amidst various complaints, including those from Yuva Morcha and ABVP, regarding alleged irregularities in PSC examinations and appointments. Despite a Crime Branch investigation, PSC officials failed to cooperate, leading to strong criticism from the High Court.
Tags: Kerala PSC, PSC Chairman, Kerala Governor, President Of India, Rajendra Vishwanath Arlekar, Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala Politics
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
