തിരുവനന്തപുരം ഡിസിസി യോഗത്തിൽ ആളനക്കമില്ല! എംഎൽഎമാരും ബ്ലോക്ക് പ്രസിഡന്റുമാരും വിട്ടുനിന്നതിൽ ദീപാ ദാസ്മുൻഷിക്ക് കടുത്ത അതൃപ്തി

OCTOBER 25, 2026, 8:03 AM

തിരുവനന്തപുരം ഡിസിസിയുടെ പ്രത്യേക യോഗത്തിൽ പാർട്ടി നേതാക്കൾ പങ്കെടുക്കാതിരുന്നത് കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷിയെ പ്രകോപിപ്പിച്ചു. ഡൽഹി സമരത്തിന് മുന്നോടിയായി ചേർന്ന യോഗത്തിൽ എംഎൽഎമാരോ ഡിസിസി പ്രസിഡന്റോ എത്തിയില്ല. ഇത് അംഗീകരിക്കാനാകാത്ത വീഴ്ചയാണെന്ന് ദീപാ ദാസ്മുൻഷി തുറന്നടിച്ചു. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽ നിന്ന് വെറും 30 പേരാണ് യോഗത്തിനെത്തിയത്. 24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേർ മാത്രമാണ് പങ്കെടുത്തതെന്നും എംപിയും യോഗത്തിൽ ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു വലിയ ബോർഡ് വെച്ചതുകൊണ്ട് മാത്രം ആളുകൾ വരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും ദീപാ ദാസ്മുൻഷി വിമർശിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വൻ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിസിസി യോഗം വിളിച്ചു ചേർത്തത്. ലക്ഷങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പരിപാടിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. ഡിസിസി പ്രസിഡന്റ് യോഗത്തിനെത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ കളഞ്ഞിട്ടുപോയ പദവിയാണെന്നും തുടരാൻ താൽപര്യമില്ലെന്നും അറിയിച്ചതായും അതുപോലെ യോഗത്തിന് എന്തിന് എത്തണമെന്ന സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വിശദീകരണം ലഭിച്ചു.

English Summary: Deepa Dasmunshi, in charge of Kerala, expressed strong displeasure over the poor attendance of leaders at the Thiruvananthapuram DCC meeting. MLAs, the DCC President, and many block presidents were absent from the special meeting convened as a prelude to the Delhi protest. Only 30 members from over a hundred mandalam committees and ten out of twenty-four block presidents attended, leading to sharp criticism from Dasmunshi.

Tags: Deepa Dasmunshi, Thiruvananthapuram, Congress, Kerala Politics, DCC Meeting, Malayalam News, News Malayalam, Latest Malayalam News, Vachakam News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam