തകർപ്പൻ സെഞ്ചുറികളുമായി ഗില്ലും വിരാട് കോഹ്ലിയും, കാര്യവട്ടം ഏകദിനത്തിൽ എട്ടു വിക്കറ്റിന് വിൻഡീസിനെ ചുരുട്ടി ഇന്ത്യ

SEPTEMBER 27, 2026, 1:56 PM

വിൻഡീസ് 295/7, ഇന്ത്യ 300/2, ശുഭ്മാൻ ഗില്ലിനും(110) വിരാട് കോഹ്ലിക്കും (139*)സെഞ്ച്വറി, വിൻഡീസിനായി ജസ്റ്റിൻ ഗ്രീവ്‌സ് (101) സെഞ്ച്വറിയടിച്ചു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡിൽ ഒരിക്കൽക്കൂടി വിരാട് കോഹ്ലിയും(139 നോട്ടൗട്ട്) ശുഭ്മാൻ ഗില്ലും (110) സെഞ്ച്വറികളുമായി തകർത്താടിയപ്പോൾ വെസ്റ്റ് ഇൻഡീസ് വീണുടഞ്ഞു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നലെ 8 വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിൻഡീസ് 50 ഓവറിൽ 295/7 എന്ന സ്‌കോർ ഉയർത്തിയപ്പോൾ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു (300/2). പത്തോവറിൽ 40 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തയ ഇന്ത്യൻ സ്പിന്നർ കുൽദീപാണ് പ്ലെയർ ഓഫ് ദി മാച്ച്

vachakam
vachakam
vachakam

88 പന്തുകളിൽ 10 ഫോറുകളുടേയും 9സിക്‌സുകളുടേയും അകമ്പടിയോടെയാണ് വിരാട് പുറത്താകാതെ 139 റൺസ് അടിച്ചുകൂട്ടിയത്. ഗിൽ 108 പന്തുകളിൽ 13 ഫോറും ഒരു സിക്‌സുമടക്കമാണ് 110 റൺസ് നേടിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടച്ചേർത്ത 151 റൺസാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയായത്. സെഞ്ച്വറി നേടിയ ഓപ്പണർ ജസ്റ്റിൻ ഗ്രീവ്‌സും (101)അർദ്ധസെഞ്ച്വറികൾ നേടിയ സഹ ഓപ്പണർ ജോൺ ക്യാംപ്‌ബെല്ലും (62), മദ്ധ്യനിരക്കാരൻ ആമിർ ജാംഗൂവും (58 നോട്ടൗട്ട്) ചേർന്നാണ് വിൻഡീസിനെ പൊരുതാവുന്ന സ്‌കോറലേക്ക് എത്തിച്ചത്.

രണ്ടാം ഓവറിൽ നിതീഷ് കുമാറിനെതിരെ ഗ്രീവ്‌സ് നാലുബൗണ്ടറികളാണ് പായിച്ചത്. ഒരു നോബാൾ ഉൾപ്പടെ നിതീഷ് ഈ ഓവറിൽ വഴങ്ങിയത് 18 റൺസും. ആദ്യ പത്തോവറിൽ വിൻഡീസ് വിക്കറ്റ് നഷ്ടം കൂടാതെ 85 റൺസിലെത്തി. 14-ാം ഓവറിൽ വിൻഡീസ് 100 തികച്ചതിനൊപ്പം ഗ്രീവ്‌സ് അർദ്ധ സെഞ്ച്വറിയിലുമെത്തി. 17-ാം ഓവറിൽ ക്യാംപ്‌ബെല്ലും അർദ്ധസെഞ്ച്വറിയിലെത്തി.

20-ാം ഓവറിലാണ് വിൻഡീസ് ഓപ്പണിംഗ് പൊളിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. കുൽദീപിനെ സ്വീപ് ചെയ്യാൻ ശ്രമിച്ച ക്യാംപ്‌ബെല്ലിനെ പ്രസിദ്ധാണ് പിടികൂടിയത്. 60 പന്തുകൾ നേരിട്ട ക്യാംപ്‌ബെൽ ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് പായിച്ചത്. 25 ഓവറുകൾ പൂർത്തിയായപ്പോൾ വിൻഡീസ് 156/1 എന്ന നിലയിലെത്തി.

vachakam
vachakam
vachakam

31-ാം ഓവറിന്റെ ആദ്യ പന്തിൽ കീസി കാർട്ടിയെ(13) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് ആശ്വാസമേകി. ഗില്ലിനായിരുന്നു ക്യാച്ച്. 34ാം ഓവറിൽ ഷായ് ഹോപ്പിനെ (13) കുൽദീപ് ജഡേജയുടെ കയ്യിലെത്തിച്ചതോടെ വിൻഡീസ് 195/3 എന്ന നിലയിലായി. പിന്നാലെ ഗ്രീവ്‌സ് സെഞ്ച്വറി തികച്ചു.

ഗ്രീൻഫീൽഡിൽ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ വദേശ ബാറ്ററാണ് ഗ്രീവ്‌സ്. 108 പന്തുകളിൽ നിന്ന് 101 റൺസ് നേടിയ ഗ്രീവ്‌സിനെ 36-ാം ഓവറിന്റെ മൂന്നാം പന്തിൽ എൽ.ബിയിൽ കുരുക്കി കുൽദീപാണ് മടക്കി അയച്ചത്. തൊട്ടടുത്ത പന്തിൽ ജുവൽ ആൻഡ്രൂവിനെ(0) സ്‌ളിപ്പിൽ രോഹിതിന്റെ കയ്യിലെത്തിച്ച് കുൽദീപ് വിൻഡീസിന് അടുത്ത പ്രഹരവുമേൽപ്പിച്ചു.

തുടർന്ന് ക്രീസിൽ കാലുറപ്പിച്ച അമിർ ജാംഗൂ 43 പന്തുകളിൽ ഓരോഫോറും സിക്‌സുമടക്കം നേടിയ 58 റൺസാണ് വിൻഡീസിനെ 295 വരെയെത്തിച്ചത്. റോസ്റ്റൺ ചേസ് 24 റൺസ് നേടി പുറത്തായി. കുൽദീപിനെ ക്കൂടാതെ പ്രസിദ്ധിന് രണ്ടും നിതീഷിന് ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും ഗില്ലും നൽകിയത് കിടിലൻ തുടക്കം. 35 പന്തുകളിൽ രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളുമടക്കം 32 റൺസ് നേടിയ രോഹിത് 12 ഓവറിൽ ടീം സ്‌കോർ 76ൽ നിൽക്കവേ പുറത്തായെങ്കിലും പകരമിറങ്ങിയ വിരാട് ഗില്ലിനൊപ്പം തകർത്താടി.

vachakam
vachakam
vachakam

16-ാം ഓവറിൽ ഇന്ത്യ 100 കടന്നു. പിന്നാലെ ഗിൽ അർദ്ധസെഞ്ച്വറി തികച്ചു. ഇന്ത്യ 150ലെത്തിയപ്പോൾ വിരാടും അർദ്ധസെഞ്ച്വറിയിലെത്തി. 31-ാം ഓവറിലാണ് ഇന്ത്യ 200 കടന്നത്. പിന്നാലെ ഗില്ലിന്റെ ഈ ഗ്രൗണ്ടിലെ രണ്ടാം ഏകദിന സെഞ്ച്വറിയും പിറന്നു. 34-ാം ഓവറിലാണ് ഗിൽ പുറത്തായത്. റിതുരാജിനെ (13*)ക്കൂട്ടി വിരാട് പോരാട്ടം തുടർന്നു. 94ൽ നിൽക്കെ സിക്‌സറടിച്ച് വിരാട് സെഞ്ച്വറിയിലെത്തിയപ്പോൾ ഗാലറി ആർത്തിരമ്പി. തുടർച്ചയായി രണ്ട് സിക്‌സുകൾ പറത്തിയാണ് വിരാട് വിജയത്തിലെത്തിച്ചതും.

ഏകദിനത്തിൽ 15000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബാറ്ററെന്ന റെക്കാഡിലെത്തി വിരാട് കോഹ്ലി. ഇന്നലെ വ്യക്തിഗത സ്‌കോർ 59 ലെത്തിയപ്പോഴാണ് വിരാട് നാഴികക്കല്ല് താണ്ടിയത്. സച്ചിനാണ് (18,426 ഏകദിന റൺസ്) ഈ നേട്ടത്തിലെത്തിയ ആദ്യ ബാറ്റർ. വിരാടിന്റെ വൺഡേ കരിയറിലെ 55-ാം സെഞ്ച്വറി. ഇന്ത്യൻ മണ്ണിലെ 28-ാം സെഞ്ച്വറി.
വിരാട് ഇന്നലെ പറത്തിയ 9 സിക്‌സുകൾ. ഒരു ഏകദിന ഇന്നിംഗ്‌സിൽ വിരാട് ഇത്രയും സിക്‌സുകൾ നേടുന്നത് ആദ്യം

ശുഭ്മാൻ ഗില്ലിന്റെ 10-ാം ഏകദിന സെഞ്ച്വറിയും ഈ ഗ്രൗണ്ടിലെ രണ്ടാം സെഞ്ച്വറിയും.
ആൾറൗണ്ടർ നമാൻ ധിർ ഇന്നലെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. അഞ്ചോവർ ബൗൾ ചെയ്ത ധിർ 33 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam