ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വെള്ളി നേട്ടം

SEPTEMBER 25, 2026, 10:47 PM

ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ തിലോത്തമ സെന്‍, വിദര്‍ശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

1,773 പോയിന്റോടെ ഗെയിംസ് റെക്കോര്‍ഡ് തുല്യമാക്കിയ ചൈന സ്വര്‍ണം നേടിയപ്പോള്‍, 1,763 പോയിന്റോടെയാണ് ഇന്ത്യന്‍ സംഘം വെള്ളിമെഡല്‍ ഉറപ്പിച്ചത്. ഷൂട്ടിങ്ങില്‍ വ്യക്തിഗത ഇനത്തില്‍ തിലോത്തമയും വിദര്‍ശയും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങള്‍ നേടി ഫൈനലിലെത്തി. ടീമിനൊപ്പം മെഡല്‍ നേട്ടത്തില്‍ പങ്കാളിയായെങ്കിലും, വ്യക്തിഗത ഫൈനലില്‍ ഇടംപിടിക്കാന്‍ ആഷിക്ക് സാധിച്ചില്ല.

ഗെയിംസില്‍ വിദര്‍ശ രണ്ടാം മെഡലാണ് നേടിയത്. നേരത്തെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam