ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. മലയാളി താരം ടിഎസ് മനു, എംആര്‍ പൂവമ്മ, വിശാല്‍ തേനരശ്, വിദ്യ രാംരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് വെള്ളി ഓടിപ്പിടിച്ചത്. 2023ലെ ഹാങ്ഷു ഗെയിംസിലും ഈ ഇനത്തില്‍ ഇന്ത്യക്ക് വെള്ളി നേട്ടുമുണ്ട്. ഇത്തവണയും ടീം വെള്ളി നിലനിര്‍ത്തി.
3:14.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീമിന്റെ വെള്ളിത്തിളക്കം. ബഹ്‌റൈന്‍ ടീം ഗെയിംസ് റെക്കോര്‍ഡോടെ 3:12.87 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.ഒരു സ്വര്‍ണം അടക്കം 16 മെഡലുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്.
6 വെള്ളി മെഡലുകളും 9 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്. നേരത്തെ വനിതകളുടെ 10,000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം സ്വന്തമായിരുന്നു. ഇന്ത്യയുടെ സീമ കുമാരിയാണ് മെഡല്‍ നേടിയത്. 32: 50: 05 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്.
വനിതകളുടെ 10,000 മീറ്ററില്‍ ഒരു മെഡല്‍ എന്ന ഇന്ത്യയുടെ 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് സീമ വിരാമമിട്ടത്. 2010ല്‍ മലയാളിയായ പ്രീജ ശ്രീധരന്‍ ഈ ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിട്ടുണ്ട്. അന്ന് ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യയ്ക്കു തന്നെയായിരുന്നു. കവിത റാവത്താണ് വെള്ളി നേടിയത്. അതിനു ശേഷം ഇപ്പോഴാണ് ഈ ഇനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം.
ഇന്ന് ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണിത്. നേരത്തെ വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവി വെള്ളി മെഡല്‍ നേടിയിരുന്നു. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് ഇന്ത്യയുടെ റോഷിബിന പരാജയപ്പെടുകയായിരുന്നു. തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തിലും ഇന്ത്യ ഇന്ന് വെങ്കലം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
