കളിക്കളത്തിലും പുറത്തും ഫുട്ബോളിനായി ഇനിയും സംഭാവനകൾ നൽകാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേശീയ ടീമിനെ സഹായിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്ന് തോന്നുന്ന നിമിഷം സ്വയം പിന്മാറുമെന്നും, ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നാൽപ്പത്തൊന്നുകാരനായ താരം വ്യക്തമാക്കി. തന്റെ ഭാവിയെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് ഇപ്പോഴും കളിക്കളത്തിൽ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ടീമിനെ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്തിക്കാൻ തനിക്ക് സാധിക്കുമെന്ന് ബോധ്യമുള്ളതിനാലാണ് കളി തുടരുന്നതെന്ന് റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായും പരിശീലകനുമായും ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ടീമിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന തോന്നുമ്പോൾ ആ അധ്യായം അവിടെ അവസാനിക്കും. കളിക്കളത്തിന് പുറത്തും ദേശീയ ടീമിന് ആവശ്യമായ പിന്തുണ നൽകാൻ താൻ തയ്യാറാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
കരിയറിൽ ആയിരം ഗോളുകൾ തികയ്ക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും, ദേശീയ ജേഴ്സിയിൽ അത് നേടാനായാൽ കൂടുതൽ സന്തോഷിക്കുമെന്നും നിലവിൽ സൗദി ക്ലബ്ബായ അൽ നാസറിനായി കളിക്കുന്ന താരം ചൂണ്ടിക്കാട്ടി.
ഫോം നഷ്ടപ്പെട്ടിട്ടും ടീമിൽ തുടരുന്നുവെന്ന തരത്തിലുള്ള ആരാധകരുടെയും ചില മാധ്യമങ്ങളുടെയും വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. നിലവിൽ 979 കരിയർ ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
