ബോളിവുഡ് ചിത്രമായ 'ദായ്‌റ'യുടെ റിലീസിന് പിന്നാലെ മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് രാജ ഗണേശ മണ്ഡലത്തിൽ പ്രാർത്ഥന നടത്തിയ നടൻ പൃഥ്വിരാജ് സുകുമാരനെ വിമർശിച്ച് ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ.
ഭാര്യ സുപ്രിയയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൃഥ്വിരാജിന്റെ ഈ ക്ഷേത്രസന്ദർശനത്തെ മുൻനിർത്തിയാണ് യുവരാജ് ഗോകുൽ സോഷ്യൽ മീഡിയയിലൂടെ പരിഹാസവും വിമർശനവും ഉന്നയിച്ചിരിക്കുന്നത്.
നല്ല മനുഷ്യരുമായി ഇടപഴകിയപ്പോൾ ഉണ്ടായ മാറ്റമായിരിക്കാം ഇതെന്ന് കുറിച്ച യുവരാജ്, പൃഥ്വിരാജ് മുൻപ് ദൈവവിശ്വാസത്തെയും അനാചാരങ്ങളെയും കുറിച്ച് പറഞ്ഞ പഴയ പരാമർശങ്ങളെയും ഓർമ്മിപ്പിച്ചു. ഒരു മതത്തിലോ മൂർത്തിയിലോ വിശ്വാസമില്ലെന്ന് മുൻപ് പറഞ്ഞയാൾ ഇന്ന് ഗണേശ വിഗ്രഹത്തിന് മുന്നിൽ തൊഴുന്നുവെന്നും, എന്നാൽ ഇതിൽ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാല്മീകിയുടെ ജീവിതത്തിലെ പരിവർത്തനം പോലെ ആർക്കും മാറ്റങ്ങൾ സംഭവിക്കാമെന്നും, ഇത്തരം മാറ്റങ്ങളെ ട്രോളുന്നത് ശരിയല്ലെന്നും യുവരാജ് കൂട്ടിച്ചേർത്തു.
അതേസമയം, പൃഥ്വിരാജിന്റെ ക്ഷേത്രസന്ദർശനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. വിശ്വാസത്തെക്കുറിച്ചും പൂജകളെക്കുറിച്ചും മുൻപ് താരം നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ആളുകൾ പൃഥ്വിക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിടുമ്പോൾ, വ്യക്തിപരമായ വിശ്വാസങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും അതിൽ വിമർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കി മറ്റൊരു വിഭാഗം താരത്തെ പിന്തുണയ്ക്കുന്നു. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത 'ദായ്‌റ'യാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
