ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 10 ‘ഡക്ക്’; അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

SEPTEMBER 23, 2026, 5:06 AM

ജപ്പാനെതിരായ സൗഹൃദ ക്രിക്കറ്റിൽ ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചത്. മഴ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്ക് 32 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒടുവിൽ രണ്ട് റൺസിന് വിജയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ഒരു നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.

ജപ്പാൻ ഓൾറൗണ്ടർ ചാർളി ഹാര ഹിൻസെയുടെ പന്തിൽ അഭിഷേക് പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി അഭിഷേക്.

ഒരു കലണ്ടർ വർഷത്തിൽ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരവും അഭിഷേക് തന്നെയാണ്. 2024ല്‍ 9 ഡക്കടിച്ച പാകിസ്ഥാന്റെ ഷദബ് ഖാനും 2019ല്‍ 9 ഡക്ക് അടിച്ച അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനുമായിരുന്നു ഇത്രയും കാലം ഈ നാണക്കേടിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam