സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം

SEPTEMBER 23, 2026, 4:51 AM

ദില്ലി: സുപ്രധാന അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം.ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി ബാങ്കിങ് സേവനങ്ങളിൽ നേരിടുന്ന തടസ്സം കുറയ്ക്കുന്നതിന് വേണ്ടി സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപായി ഉപഭോക്താക്കൾക്ക് അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ തീരുമാനം നടപ്പിലാക്കിയത്.

സെപ്റ്റംബർ 28 മുതൽ 30 വരെയാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 26 ശനിയാഴ്ച, 27 ഞായർ എന്നീ അവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

ഇത് ജനങ്ങൾക്ക് തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നതിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം ഞായറാഴ്ച തുറന്ന് പ്രവ‍ര്‍ത്തിക്കാൻ തീരുമാനിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam