വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

SEPTEMBER 23, 2026, 4:04 AM

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) സ്പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. 

കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കാവ്യയേയും കീര്‍ത്തനയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.അതേസമയം,കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam