ഡല്‍ഹി എസ്.ഐ.ആറില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്; 79.2 ലക്ഷം പേരുടെ വോട്ടവകാശം അനിശ്ചിതത്വത്തില്‍

SEPTEMBER 21, 2026, 8:35 PM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ വേളയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാവലികള്‍ കാറ്റില്‍പ്പറത്തി വന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കിയതായി വെളിപ്പെടുത്തല്‍. ഒരു പോളിങ് ബൂത്തില്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ ഒഴിവാക്കലുകള്‍ പാടില്ലെന്ന കമ്മിഷന്റെ കശന മാര്‍ഗരേഖ നിലനില്‍ക്കെയാണ് തലസ്ഥാനത്ത് കൂട്ടത്തോടെയുള്ള വെട്ടിനിരത്തല്‍ നടന്നത്. ആകെയുള്ള 14,971 ബൂത്തുകളില്‍ വെറും 51 ഇടത്തുമാത്രമാണ് രണ്ടു ശതമാനം നിയന്ത്രണം പാലിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് കണ്ടെത്തി.

639 ബൂത്തുകളില്‍ പകുതിയിലധികം രജിസ്റ്റേര്‍ഡ് വോട്ടര്‍മാരെയും 29 ബൂത്തുകളില്‍ 70 ശതമാനത്തിലധികം പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ ചേരി പ്രദേശങ്ങളിലെ ഒന്‍പത് ബൂത്തുകളില്‍ മാത്രം 87.87 ശതമാനം പേരുടെ വോട്ടവകാശമാണ് നഷ്ടമായത്.
ആകെയുണ്ടായിരുന്ന 1.45 കോടി വോട്ടര്‍മാരില്‍ 79.2 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്. കരട് പട്ടിക പുറത്തുവന്നപ്പോള്‍ 47.6 ലക്ഷം പേര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും 31.6 ലക്ഷം പേര്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ നോട്ടീസ് ലഭിക്കുകയും ചെയ്തു. സാധാരണക്കാര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കാന്‍ രേഖകള്‍ തിരിഞ്ഞു പരക്കംപായുമ്പോള്‍, പ്രമുഖ വി.ഐ.പികള്‍ക്കായി കമ്മിഷന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനമൊരുക്കുന്നതിലും പ്രതിഷേധം ശക്തമാണ്.

വിഷയം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ പേര് മുന്‍പുള്ള വോട്ടര്‍ പട്ടികകളില്‍ ഇല്ലാതിരുന്നിട്ടും നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തൃണമൂല്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ഡല്‍ഹി, യു.പി, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുന്‍ എസ്.ഐ.ആറുകളില്‍ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും ഇത് വ്യക്തമാക്കണമെന്നും സാകേത് ഗോഖലെ ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ പുറത്താക്കാനുള്ള നീക്കമാണ് എസ്.ഐ.ആര്‍. എന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

അതേസമയം വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചത് വോട്ട് ഒഴിവാക്കാനല്ലെന്നും ഇ.സി.ഐ നെറ്റ് ആപ്പിലെ വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും ഡല്‍ഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. ഡല്‍ഹിക്ക് പുറമെ ഒഡിഷയിലും സമാനരീതിയില്‍ 20 ലക്ഷത്തോളം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam