പെട്രോളിൽ 31 ശതമാനം വരെ എഥനോൾ; ആരോപണവുമായി കർണ്ണാടക സർക്കാർ

NOVEMBER 6, 2026, 11:39 PM

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി കണ്ടെത്തി. സർക്കാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.  ചില പമ്പുകളിലെ സാമ്പിളുകളിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ ഉള്ളതായാണ് കണ്ടെത്തൽ. 

 ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകളുടെ ഉയർത്തിയാണ് അവകാശവാദം. ഇത്തരം കമ്പനികൾ നടപടി നേരിട്ടേക്കും. ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മെംഗളൂരു, തുമകുരു എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച പെട്രോൾ സാമ്പിളുകളിലാണ് എഥനോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.

ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഐഒസിഎൽ, ബിപിസിൽ കമ്പനികളുടെ സ്വന്തം ലബോറട്ടറികളിലെ റിപ്പോർട്ടുകളിൽ എഥനോൾ അളവ് സൂചിപ്പിക്കുന്നില്ലെന്നും സർക്കാർ ആരോപിച്ചു. ഇത് എണ്ണ വിപണന കമ്പനികളുടെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു. അമിതമായി ഇത്തരത്തിൽ എഥനോൾ കലർത്തുന്നത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതിലേക്കും ഇന്ധന പമ്പുകൾ, ഇൻജക്ടറുകൾ, ഫിൽട്ടറുകൾ, ഹോസുകൾ, സീലുകൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ വരുത്തുമെന്നും സർക്കാർ ആരോപിച്ചു.

vachakam
vachakam
vachakam

 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും ശേഖരിച്ച് പെട്രോൾ സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സാമ്പിളിൽ 30.5 ശതമാനം എഥനോളുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതേ കമ്പനിയുടെ മറ്റൊരു സാമ്പിളിൽ 27ശതമാനം എഥനോളും ബിപിസിഎൽ സ്പീഡ് പെട്രോളിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെൽ പെട്രോളിൽ 25.5 ശതമാനം എഥനോൾ സാന്നിധ്യവുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസിഎൽ എന്നിവിടങ്ങളിലെ ചില സാമ്പിളുകളിലും 20ശതമാനത്തിന് മുകൡ എഥനോൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്നെ ചിലതിൽ 13.5ശതമാനം മുതൽ 20.6 ശതമാനം വരെയാണ് എഥനോൾ സാന്നിധ്യം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam