ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ ബെംഗളൂരുവിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി.
വിമാനത്തിന്റെ ശുചിമുറിയിലാണ് ഭീഷണി കുറിപ്പ് കണ്ടെത്തിയത്. കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി.
178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവിൽ നിന്ന് പറന്നുയർന്ന 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് കണ്ടത്- "ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും".
യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മുൻകരുതലെന്ന നിലയിൽ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
