അച്ഛനും മകനും ഒന്നിച്ച് കളിക്കുമോ? അസുലഭ നിമിഷത്തിനായി കായികലോകം 

SEPTEMBER 23, 2026, 4:57 AM

അൽ നാസർ യൂത്ത് ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 16 വയസ്സുകാരനായ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ വൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിന് പിന്നാലെ റൊണാൾഡോ തന്റെ ബൂട്ട് അഴിച്ചുവെക്കുന്നതിന് മുൻപ് മകനോടൊപ്പം ഒരേ ടീമിൽ ഒരുമിച്ച് കളിക്കുമോ എന്ന ചർച്ച ഫുട്ബോൾ ലോകത്ത് സജീവമായിരിക്കുകയാണ്. വോഗ്  മാഗസിന് നൽകിയ അഭിമുഖത്തിൽ, ഇത് തന്റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം എന്ന് 41-കാരനായ റൊണാൾഡോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

വരുന്ന വേനൽക്കാലത്ത് അൽ നാസറുമായുള്ള കരാർ അവസാനിക്കാനിരിക്കെ, വിരമിക്കുന്നതിന് മുൻപ് റൊണാൾഡോയ്ക്ക് മുന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്: ഒന്ന് 1000 കരിയർ ഗോളുകൾ പൂർത്തിയാക്കുക, നിലവിൽ 979 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്.അതോടൊപ്പം മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പം ഒരേ ടീമിൽ കളിക്കുക.

പോർച്ചുഗൽ ദേശീയ ടീമിനായി രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ (146 ഗോളുകൾ) നേടിയ റൊണാൾഡോ, വരുന്ന ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം ഉയർത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം, പോർച്ചുഗൽ U15, U16 ടീമുകൾക്കായി കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ ജൂനിയർ 9 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയിട്ടുണ്ട്. 

vachakam
vachakam
vachakam

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് കടക്കാൻ ക്രിസ്റ്റ്യാനോ ജൂനിയർ കഠിനശ്രമം നടത്തുന്നതിനാൽ, ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് അച്ഛനും മകനും ഒന്നിച്ച് ഗ്രൗണ്ടിലിറങ്ങാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam