തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒന്നാം ഏകദിന മത്സരത്തിനായി ഇരു ടീമുകളും നാളെ (സെപ്റ്റംബർ 23) തലസ്ഥാനത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ആവേശകരമായ മത്സരം ആരംഭിക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിലായിരിക്കും താരങ്ങളെ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുക. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇൻഡീസ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ കാണികൾക്കായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
