ഏഷ്യൻ ഗെയിംസ്: വനിതാ ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ തോറ്റു

SEPTEMBER 22, 2026, 9:22 AM

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു.

കരുത്തരായ ജപ്പാനോട് 1-3 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം ടൂർണമെന്റിൽ നിന്ന് പുറത്തായത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവും ജപ്പാന്റെ അക്കാനെ യമാഗുച്ചിയും തമ്മിൽ ആവേശകരമായ പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റ് 23-21 ന് നേടി സിന്ധു ഗംഭീര തുടക്കം കുറിച്ചെങ്കിലും, അടുത്ത രണ്ട് സെറ്റുകൾ 18-21, 11-21 എന്ന സ്‌കോറിന് യമാഗുച്ചി സ്വന്തമാക്കിയതോടെ സിന്ധുവിന് തോൽവി സമ്മതിക്കേണ്ടി വന്നു. ഇതോടെ ജപ്പാൻ 1-0 ന് മുന്നിലെത്തി.

രണ്ടാം മത്സരത്തിൽ ഇറങ്ങിയ ഉന്നതി ഹൂഡ ജപ്പാന്റെ തൊമോക്ക മിയാസാക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് (16-21, 18-21) പരാജയപ്പെട്ടു. രണ്ടാം സെറ്റിന്റെ ഇടവേളയിൽ 11-4 എന്ന സ്‌കോറിന് മുന്നിട്ടുനിന്ന ശേഷമാണ് ഉന്നതി മത്സരത്തിലെ ലീഡ് കൈവിട്ടത്. ഉന്നതി കൂടി തോറ്റതോടെ ജപ്പാൻ ലീഡ് 2-0 ആയി ഉയർത്തി.

vachakam
vachakam
vachakam

എന്നാൽ മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. ലോക മൂന്നാം നമ്പർ സഖ്യമായ യൂക്കി ഫുകുഷിമ - മയൂ മത്സുമോട്ടോ ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-17, 21-16) അട്ടിമറിച്ച് ട്രീസയും ഗായത്രിയും ചേർന്ന് ഇന്ത്യയുടെ പോരാട്ടം നീട്ടിക്കൊണ്ടുപോയി.

തുടർന്ന് നടന്ന നാലാം മത്സരത്തിൽ 17കാരിയായ തൻവി ശർമ്മ മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് (12-21, 10-21) പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ ടീം വിഭാഗത്തിലെ പ്രതീക്ഷകൾ പൂർണ്ണമായി അസ്തമിക്കുകയായിരുന്നു. ഇനി സിംഗിൾസ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ മത്സരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam