നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു.
ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി.
ഈ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യ നേടുന്ന മൂന്നാം വെള്ളിയാണിത്. ഹിമാൻഷു ധില്ലൻ, പാർത്ത് മാനെ, രുദ്രാൻക്ഷ് പാട്ടിൽ എന്നിവരടങ്ങിയ സംഘം തകർപ്പൻ പോരാട്ടത്തിനൊടുവിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
1890.1 ആണ് ഇന്ത്യയുടെ സ്കോർ. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും, വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരം എളവേനിൽ വാളറിവൻ വെള്ളി മെഡലുകൾ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
