ന്യൂയോർക്ക് : ഡോ. സിനി ജോണിന്റെ (കാനഡ), Carnet Books പ്രസിദ്ധീകരിച്ച 'അനന്തരം ആറാം ദിവസം' എന്ന നോവൽ സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു.
സ്വന്തം രക്തത്തിൽ നിന്നല്ലാത്ത കുഞ്ഞിന് ജന്മം നൽകാൻ നിയോഗിക്കപ്പെടുന്ന രജനി എന്ന ഗ്രാമീണ പെൺകുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന നോവൽ. സ്നേഹബന്ധങ്ങളുടെ മാസ്മരികത തൊട്ടറിഞ്ഞ നോവൽ.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്തംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തിയതികളിൽ നടത്തുന്നു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.
എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ 805-339-7104), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ 540-692-2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാൻ (214-435-0124), സെക്രട്ടറി നിർമ്മല ജോസഫ് (347-204-0062) എന്നിവരിൽ നിന്നും ലഭിക്കും.
ലാനാ പ്രോഗ്രാം കമ്മറ്റി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
