കണ്ണൂർ: ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തതായി പരാതി.
കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ് തട്ടിപ്പ് നടത്തിയത്. അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്.
ഐഎഎസ് ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ ദാമോദരനെ വിളിക്കുകയും ചെയ്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് സുന്ദരൻ ഉൾപ്പെടെ 3 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
