അടൂരിൽ ദളിത്‌ യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

SEPTEMBER 20, 2026, 10:11 PM

പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിലാണ് ഈ നടപടി.

കൂടുതൽ പൊലീസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും.സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി പ്രസാദും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐടി രൂപീകരിക്കാൻ രമേശ് ചെന്നിത്തല നി‍ർദേശം നൽകുകയായിരുന്നു. യുവാവിന്‍റെ പരാതി ശരിവച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ട്, പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്യുകയായിരുന്നു.

പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. അനിയനെ കണ്ടെത്താനെന്ന പേരിൽ ചേട്ടനെ കാറിൽ കൊണ്ടുപോവുകയായിരുന്നു. പല സ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർത്തെന്നായിരുന്നു പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam