തിരുവനന്തപുരം: കിളിമാനൂരിൽ തെരുവുനായ 11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്തു.
സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയായ ശരണിന്റെ (11) വലതുകൈയിലെ മോതിരവിരലിന്റെ പകുതിയോളം ഭാഗമാണ് തെരുവുനായ കടിച്ചുപറിച്ചത്.
കുട്ടിയുടെ ഇടതുകാലിന്റെ തുടയിലും നായയുടെ കടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു– അഞ്ജു ദമ്പതികളുടെ മകനാണു ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
