കാനഡയ്ക്ക് യു.എസില്‍ നിന്ന് ആദ്യ എഫ്-35 ജെറ്റുകള്‍ ലഭിച്ചു; മുഴുവന്‍ ഓര്‍ഡറും പുനപരിശോധനയില്‍

OCTOBER 25, 2026, 6:56 PM

ഒട്ടാവ: കാനഡ എത്ര അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതവരാത്ത സാഹചര്യത്തിലും, റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന് അമേരിക്കയില്‍ നിന്ന് ആദ്യത്തെ രണ്ട് എഫ്- 35 ഫൈറ്റര്‍ ജെറ്റുകള്‍ ലഭിച്ചു.

കനേഡിയന്‍ മാപ്പിള്‍ ഇല ചിഹ്നം പതിച്ച വിമാനത്തിന്റെ ഫെയില്‍ ഫീനിക്‌സില്‍ നിന്നുള്ള ചിത്രം സഹിതം റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ ജെറ്റ് എന്ന് യു.എസ് അംബാസഡര്‍ പീറ്റ് ഹുക്‌സ്ട്ര വിശേഷിപ്പിച്ച ഈ പുതിയ വിമാനങ്ങള്‍ ഉപയോഗിച്ച് പൈലറ്റുമാര്‍ എപ്പോള്‍ പരിശീലനം ആരംഭിക്കുമെന്ന് വ്യോമസേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം 88 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള മുന്‍ പദ്ധതി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനുപകരം സ്വീഡിഷ് കമ്പനിയായ സാബിന്റെ ഗ്രീപ്പന്‍ ജെറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി ഒരു മിശ്രിത വ്യോമസേനാ വ്യൂഹം രൂപീകരിക്കാനാണ് കാനഡയുടെ ആലോചന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തരമായ വ്യാപാര ഭീഷണികളുടെ പശ്ചാത്തലത്തിലാണ് കാര്‍ണി ഈ പ്രതിരോധ ഇടപാട് പുനപരിശോധിക്കാന്‍ ഉത്തരവിട്ടത്.

സഖ്യരാജ്യങ്ങള്‍ക്ക് പരിമിതമായ ശേഷിയുള്ള ജെറ്റുകള്‍ നല്‍കി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ട്രംപ് മുന്‍പ് സൂചിപ്പിച്ചിരുന്നു. കൂടാതെ എഫ്-35 വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ നിയന്ത്രണം പൂര്‍ണ്ണമായും വാഷിംഗ്ടണിന്റെ കൈയിലാണെന്ന കാര്യം മുന്‍ വിദേശകാര്യ മന്ത്രി ലോയ്ഡ് ആക്‌സ്വര്‍ത്തിയും ഓര്‍മ്മിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam