തിരുവനന്തപുരം : ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകുമെന്നും കർണാടക ആർടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സർവീസ്. ആഡംബര ബസ്സുകളായ 'ഐരാവത്' മുതൽ സാധാരണ ബസ്സുകൾ വരെ ഉൾപ്പെടുന്നതാണ് സർവീസ്. യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.
അതേസമയം ശബരിമലയിൽ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. പോലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നിൽ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാൽവുകൾ ആരോ അടച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ശുചിമുറികളുടെ നടത്തിപ്പ് കരാർ നൽകുന്നത് ഒഴിവാക്കി ഇത്തവണ മുതൽ ദേവസ്വം ബോർഡ് ശുചിമുറികൾ തീർത്ഥാടകർക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കൂടാതെ, വാൽവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
