നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം;  സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

NOVEMBER 15, 2026, 7:35 PM

 കൊച്ചി:  നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും.

ഒരു മാസത്തിലേറെ റിമാൻഡ് തടവുകാരനായി ബോസ്റ്റൽസ്കൂളിൽ കഴിഞ്ഞ ശേഷമാണ് സുഹൈൽ പുറത്തിറങ്ങുന്നത്. 

 മൂന്നുപേരുടെ ജീവനെടുത്ത അപകടത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. സുഹൈൽ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ കീഴിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴേക്കും കുറ്റപത്രമെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 

ഈ കേസിൽ സുഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  എന്നാൽ രണ്ടും മൂന്നും നാലും പ്രതികൾ നേരത്തെ പുറത്തിറങ്ങിയപ്പോൾ, സുഹൈൽ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം. നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam