14കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

NOVEMBER 15, 2026, 7:56 PM

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. 

മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. കഴി‍ഞ്ഞ ദിവസം   രാവിലെയാണ് സുഹൃത്തുക്കളോടൊപ്പം വയലിൽ നിൽക്കുന്നതിനിടയിൽ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 കാരനായ ജുനൈദ് മരിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു. വെന്നിയൂർ കെഎസ്ഇബി സെക്ഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.  

ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് മന്ത്രി ഇത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥന്മാരുടെ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. 

vachakam
vachakam
vachakam

അതേസമയം സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാപ്പപേക്ഷ നടത്തിയത്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെ.എസ്.ഇ.ബി ഉറപ്പുനൽകി.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam