പത്തനംതിട്ട: പള്ളികളിലെ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിക്കുന്ന മൂന്നുപേർ പിടിയിൽ. ജലാൽ സുന്ദർ സിങ്, സുർജിത് ബർമാൻ, സജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവർ ഗ്രാനൈറ്റ് വിൽപ്പനക്കാരാണ്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ആയിരുന്നു മോഷണം നടന്നത്. ജലാൽ സുന്ദർ സിങ് കന്യാകുമാരി സ്വദേശിയും സുർജിത് ബർമാൻ ബംഗാൽ സ്വദേശിയുമാണ്. സജിത്ത് മലയാളിയാണ്.
ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ചു അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകും. കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
