സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; കർശന നയവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി 

SEPTEMBER 20, 2026, 9:07 AM

റോം: രാജ്യത്തെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കാനും, ഒരു ക്ലാസിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റലി ഒരുങ്ങുന്നു.  ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് സർക്കാറിന്റെ പുതിയ നയം വ്യക്തമാക്കിയത്.

"രാജ്യത്തെ സ്‌കൂളുകളിൽ എല്ലാവരും മുഖം മറയ്ക്കാതെ വേണം എത്താൻ. ആചാരങ്ങളുടെ പേരിൽ പെൺകുട്ടികൾ സ്വന്തം മുഖം മറച്ചുപിടിക്കണമെന്ന് ആജ്ഞാപിക്കാൻ ഇറ്റലിയിൽ ആർക്കും അവകാശമില്ല," മെലോണി പറഞ്ഞു.

കൂടാതെ, ക്ലാസുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് ഭാഷാ പഠനത്തെയും സാമൂഹിക സംയോജനത്തെയും  പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ഒരു ക്ലാസിൽ ഇറ്റാലിയൻ ഭാഷയറിയാത്ത ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിൽ മറ്റ് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും അവർ വേഗത്തിൽ ഭാഷ പഠിച്ചെടുക്കും.

vachakam
vachakam
vachakam

എന്നാൽ ഭൂരിഭാഗം കുട്ടികളും ഇറ്റാലിയൻ അറിയാത്തവരായാൽ അത് സംയോജനമല്ല, മറിച്ച് കുട്ടികളോടുള്ള അനാസ്ഥയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഒരു ക്ലാസിൽ പരമാവധി എത്ര വിദേശ വിദ്യാർത്ഥികൾ ആകാമെന്ന കാര്യത്തിൽ കൃത്യമായ കണക്ക് അവർ വ്യക്തമാക്കിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam