കിം കർദാഷിയാന് 'ഈസോഫാഗൈറ്റിസ്'; എന്താണ് ഈ രോഗാവസ്ഥ?

SEPTEMBER 20, 2026, 8:37 AM

പ്രശസ്ത ഹോളിവുഡ് റിയാലിറ്റി ടിവി താരം കിം കർദാഷിയാന് ഈസോഫാഗൈറ്റിസ് ബാധിച്ചതായി റിപ്പോർട്ട്. 'ദി കർദാഷിയാൻസ്' ഷോയുടെ പുതിയ സീസണിന്റെ ട്രെയിലറിലൂടെയാണ് താരം രോഗവിവരം വെളിപ്പെടുത്തിയത്. അന്നനാളത്തിനുണ്ടാകുന്ന വീക്കമാണ് ഈസോഫഗൈറ്റിസ്. ചികിത്സിച്ചില്ലെങ്കിൽ അന്നനാളത്തിന്റെ ആന്തരിക പാളി നശിക്കുകയും വായയിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണവും പാനീയങ്ങളും എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അന്നനാളം ചുരുങ്ങുക, ശരീരഭാരം കുറയുക, നിർജ്ജലീകരണം തുടങ്ങിയവയും ഉണ്ടാവാം.

2003-ൽ അന്നനാളത്തിലെ അർബുദം ബാധിച്ച് മരണപ്പെട്ട പിതാവ് റോബർട്ട് കർദാഷിയാന്റെ ഓർമ്മകൾ പങ്കുവെച്ച് ട്രെയിലറിൽ കിം വികാരാധീനയാകുന്നുണ്ട്. എന്നാൽ ഈസോഫാഗൈറ്റിസും അന്നനാളത്തിലെ അർബുദവും തികച്ചും വ്യത്യസ്തമായ രോഗാവസ്ഥകളാണെന്നും ഇത് ക്യാൻസറിന് കാരണമാകണമെന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഈസോഫാഗൈറ്റിസ്?

vachakam
vachakam
vachakam

വായിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴലായ അന്നനാളത്തിന്റെ  ഉൾഭിത്തിയിലുണ്ടാകുന്ന നീർക്കെട്ടും വീക്കവുമാണ് ഈസോഫാഗൈറ്റിസ്. ഇത് ഭക്ഷണം കഴിക്കുമ്പോഴും വിഴുങ്ങുമ്പോഴും കഠിനമായ വേദനയ്ക്കും ബുദ്ധിമുട്ടിനും കാരണമാകുന്നു.

പ്രധാന ലക്ഷണങ്ങൾ

ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസവും വേദനയും.

vachakam
vachakam
vachakam

നെഞ്ചെരിച്ചിലും ആസിഡ് റീഫ്ലക്സും (അമ്ലത്വം മുകളിലേക്ക് കയറുന്നത്).

നെഞ്ചിൽ അസ്വസ്ഥതയും വേദനയും.

തൊണ്ടവേദന, ശബ്ദത്തിൻ്റെ ഇടർച്ച, വിട്ടുമാറാത്ത ചുമ.

vachakam
vachakam
vachakam

ഭക്ഷണം അന്നനാളത്തിൽ കുടുങ്ങിക്കിടക്കുന്നതുപോലുള്ള അനുഭവപ്പെടൽ.

രോഗകാരണങ്ങൾ

റീഫ്ലക്സ് ഈസോഫാഗൈറ്റിസ്: ആമാശയത്തിലെ ആസിഡ് തുടർച്ചയായി മുകളിലേക്ക് ഒഴുകി അന്നനാളത്തെ പ്രകോപിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്നത് (GERD).

ചില വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ഗുളികകൾ കുറഞ്ഞ വെള്ളത്തിൽ കഴിക്കുകയോ കഴിച്ചയുടൻ കിടക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്നത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് ബാധ മൂലമുണ്ടാകുന്നത്.

ഈയോസിനോഫിലിക് ഈസോഫാഗൈറ്റിസ് അലർജി മൂലമുണ്ടാകുന്ന പ്രതിരോധപരമായ മാറ്റങ്ങൾ.

ചികിത്സ

എൻഡോസ്കോപ്പി (Endoscopy) പരിശോധനയിലൂടെയാണ് രോഗാവസ്ഥ കണ്ടെത്തുന്നത്. ആസിഡ് കുറയ്ക്കാനുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോഗകാരണത്തിന് അനുസൃതമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ അന്നനാളത്തിൽ മുറിവുകൾ ഉണ്ടാകാനും ആഹാരം കഴിക്കുന്നത് തടസ്സപ്പെടാനും സാധ്യതയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam