അഭിപ്രായങ്ങളും വിമർശനങ്ങളും കൊണ്ട് സ്വകാര്യജീവിതത്തെ അളക്കാൻ വരുന്നവർക്ക് മുഖത്തടച്ച മറുപടിയുമായി ബോളിവുഡ് താരം നീന ഗുപ്ത. വിവാഹത്തിന് മുൻപുള്ള ഗർഭധാരണവും സിംഗിൾ മദർ പദവിയും മുതൽ ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾ വരെ സ്വന്തം നിലപാടുകൾ കൊണ്ട് മറികടന്ന താരം, വീണ്ടും ട്രോളന്മാർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ചൂണ്ടിക്കാട്ടി 60-ാം വയസ്സിൽ ഗർഭിണിയാണോ എന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർക്ക് നീന ഗുപ്ത നൽകിയ മറുപടി വൈറലായിരിക്കുകയാണ്.
സാരി ഉടുത്തപ്പോൾ വയറിന്റെ ഭാഗത്തുണ്ടായ മടക്കിനെയാണ് ആളുകൾ തെറ്റായി വ്യാഖ്യാനിച്ചത്. "പിന്നീട് ആളുകൾ ചോദിച്ചപ്പോൾ 'അതെ, ഞാൻ ഗർഭിണിയാണ്. 70 വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ട്, അങ്ങനെയെങ്കിൽ എനിക്കും ഇനിയും അവസരമുണ്ടല്ലോ," താരം തമാശയോടെ കൂട്ടിച്ചേർത്തു.
സ്വന്തം വസ്ത്രധാരണത്തെയും ജീവിതത്തെയും വിമർശിക്കുന്നവരോട് "ഞാൻ തിന്നുന്നത് നിങ്ങളുടെ അച്ഛന്റെ ചെലവിലല്ല, എന്റെ അച്ഛന്റെ ചെലവിലാണ്, നിങ്ങൾക്കെന്താണ് പ്രശ്നം?" എന്ന് താൻ മുൻപും ചോദിച്ചിട്ടുണ്ടെന്ന് നീന തുറന്നടിച്ചു.
വസ്ത്രധാരണത്തിന്റെ പേരിൽ മുൻപും ട്രോളുകൾ നേരിട്ടിട്ടുണ്ടെങ്കിലും, തന്റെ ശരീരത്തിന് ചേരുന്നതും തനിക്ക് ആത്മവിശ്വാസം നൽകുന്നതുമായ ഏത് വസ്ത്രവും താൻ ധരിക്കുമെന്നും, പ്രായത്തിന്റെയും സമൂഹത്തിന്റെയും അതിർവരമ്പുകൾ തന്റെ ആഗ്രഹങ്ങൾക്ക് തടസ്സമല്ലെന്നും താരം വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് ചിത്രമായ 'ചുംബക്' ആണ് നീന ഗുപ്തയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
