തമിഴ് സിനിമാ ലോകത്തെ പ്രിയ ദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹവാർഷിക വേളയിൽ വീണ്ടും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്.
"ദ സീക്വൽ" (THE SEQUEL) എന്ന് വിശേഷിപ്പിച്ചാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇത് ഒരു പൂർണ്ണമായ ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ചു വിട്ടുവീഴ്ചകളുടെയും തങ്ങൾ പരസ്പരം പകർന്നുനൽകിയ സ്നേഹത്തിന്റെയും ആഘോഷമാണെന്നും താരം കുറിച്ചു.
ഒരുമിച്ച് കെട്ടിപ്പടുത്ത മനോഹരമായ ജീവിതത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ജ്യോതിക തൻ്റെ വ്യക്തമാക്കി. "ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സ്വയം ബഹുമാനിക്കുന്ന ഒരാളാണ് കൂടെയുള്ളത് എന്നതിനാൽ തന്നെ ഈ ജീവിതം എനിക്ക് വലിയൊരു സമ്മാനമാണ്. സുരക്ഷിതമായി നോക്കുന്ന പങ്കാളിയും അർത്ഥവത്തായ ജീവിതം തന്ന മക്കളും ഉള്ളപ്പോൾ എനിക്ക് പരാതികൾ ഒന്നുമില്ല," എന്ന് ജ്യോതിക വൈകാരികമായി കുറിച്ചു. ആരോഗ്യത്തോടെയിരിക്കുക എന്നതാണ് ജീവിതത്തിൽ നാം കെട്ടിപ്പടുക്കുന്ന ഏറ്റവും വലിയ സമ്പത്തെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
ഈ പ്രത്യേക നിമിഷത്തിമ് സാക്ഷികളായി മക്കളായ ദിയയും ദേവും, സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ചടങ്ങിൽ അതിമനോഹരമായ ഒരു വെള്ള ഗൗണിലാണ് ജ്യോതിക എത്തിയത്. ഒപ്പം വെള്ള സ്യൂട്ട് ജാക്കറ്റും കറുത്ത പാന്റും ധരിച്ച് അതിസുന്ദരനായാണ് സൂര്യയും എത്തിയത്.
1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിലൂടെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് 'കാക്ക കാക്ക', 'പേരഴകൻ', 'സില്ലിലന് ഒരു കാതൽ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ നായികാ നായകന്മാരായി അഭിനയിച്ചു. തുടർന്ന് 2006-ൽ വിവാഹിതരായ ഇവർ തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരജോടികളായി ഇന്നും ആരാധകരുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു. അടുത്ത 20 വർഷങ്ങളിലേക്കും ഇതേ സ്നേഹത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ഈ പ്രിയതാരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
