ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേള എടുക്കുന്നില്ല!  കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബറെ പിന്തുണച്ച വിഷയത്തിൽ വീണ്ടും ക്ഷമാപണം നടത്തി ദിയ കൃഷ്ണ

OCTOBER 25, 2026, 8:27 PM

കൊച്ചി: കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ  യൂട്യൂബറെ പിന്തുണച്ചതിൽ  ദിയ കൃഷ്ണയ്ക്കെതിരെ മലയാളികൾ ഒന്നടങ്കമാണ് രം​ഗത്ത് വന്നത്.  വിമർശനം നേരിട്ടതിന് പിന്നാലെ ദിയ കൃഷ്ണ ക്ഷമാപണവും നടത്തി. വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതിന് പിന്നാലെയാണ് താന്‍ കമന്‌റ് ചെയ്തതെന്നും വീഡിയോയിലുടനീളം കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ചാകും പറയുന്നതെന്നാണ് താന്‍ കരുതിയതെന്നും ദിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

 'കൊച്ചിയിലെ ഒരു കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ എനിക്ക് സ്വന്തമായ അഭിപ്രായമുണ്ട്. ആ ചിത്രം പ്രദര്‍ശിപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്ന എന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു', ദിയ പറയുന്നു.

  സെന്‍സിറ്റീവായ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നും അവര്‍ കുറിച്ചു. ഇതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ഈ സംഭവത്തിലൂടെ വേദനിച്ച എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.

vachakam
vachakam
vachakam

 'ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍, അതില്‍നിന്ന് മാറിനില്‍ക്കുന്നതല്ല ശരിയായ രീതിയെന്ന് എനിക്ക് തോന്നി. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് സംഭവിച്ചു. അതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനുപകരം, അത് അംഗീകരിക്കാനും അതില്‍നിന്ന് പഠിക്കാനും ഇനി കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുപോകാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് ഇത്രയധികം സ്‌നേഹം നല്‍കിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് പിന്മാറുന്നതിനേക്കാള്‍ അതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു. കാലക്രമേണ എന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സംഭവത്തിലൂടെ നിങ്ങൾക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ ഖേദിക്കുന്നു. ഇനിയുള്ള കാലത്ത് കൂടുതല്‍ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുമെന്ന് ഉറപ്പുനല്‍കുന്നു', ദിയ കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam