'അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയല്ലേ, പ്രൊമോഷൻ മറ്റ് കാര്യങ്ങളുമായി കൂടിക്കലരാൻ താത്പര്യമില്ല'; വിജയിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മകന്റെ മറുപടി

SEPTEMBER 17, 2026, 4:17 AM

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' റിലീസിന് ഒരുങ്ങുകയാണ് . ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ  അച്ഛൻ വിജയെക്കുറിച്ചുള്ള ജേസണിന്റെ പ്രതികരണങ്ങൾ ശ്രദ്ധനേടുകയാണ്. 

ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ തെലുഗു പ്രസ്മീറ്റിലാണ് വിജയ്‌യുടെ പങ്കാളിത്തത്തെക്കുറിച്ച് ജേസൺ സംസാരിച്ചത്. അച്ഛൻ സിനിമ കാണാനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ജേസൺ  വ്യക്തമാക്കി. 

പ്രമോഷൻ  പരിപാടികളിൽ വിജയിയെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന്, പ്രൊമോഷൻ സിനിമയെ മാത്രം കേന്ദ്രീകരിച്ചുള്ളതാവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റ് കാര്യങ്ങളുമായി അത് കൂടിക്കലരാൻ താത്പര്യമില്ലെന്നും ജേസൺ മറുപടി നൽകി. 

vachakam
vachakam
vachakam

കൂടാതെ അദ്ദേഹം ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്നും വലിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാനുണ്ടെന്നും മകൻ കൂട്ടിച്ചേർത്തു. അച്ഛനിൽ നിന്ന് പഠിച്ച ഏറ്റവും വലിയ ഗുണം 'കൃത്യനിഷ്ഠ'യാണെന്നും ജേസൺ വ്യക്തമാക്കി.

അതിനിടെ വിജയ്‌യും തൃഷയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച 'തിരുപ്പാച്ചി'യും ഒക്ടോബർ 1-ന് റി-റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അത് മാറ്റിവെച്ചെന്ന് പിന്നീട് വിതരണക്കമ്പനി തന്നെ അറിയിച്ചു. 'സിഗ്മ'യ്ക്കുവേണ്ടിയാണ് വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നുമറിയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam